ഫ്ലാഷ് ന്യൂസ്

പഞ്ചാമൃതം അവധിക്കാല ക്യാമ്പ് ഏപ്രില്‍ അഞ്ച് മുതല്‍ ഒമ്പതുവരെ ........

Thursday, 25 September 2014

         പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു

മധൂര്‍ കൃഷിഭവനും സ്കൂള്‍ കാര്‍ഷികക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബകൃഷി വര്‍ഷാചരണത്തിന്റെ ഭാഗമായി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പച്ചക്കറി വിത്തുപാക്കറ്റുകള്‍ വിതരണം ചെയ്തു. മധൂര്‍ കൃഷിഭവനാണ് ആവശ്യമായ വിത്തുപാക്കറ്റുകള്‍ ലഭ്യമാക്കിയത്. അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ATMA) കാസറഗോഡ് പ്രസിദ്ധീകരിച്ച വിജ്ഞാനപ്രദമായ കാര്‍ഷിക പത്രികയും കുട്ടികള്‍ക്ക് വിതരണം ചെയ്തു. കാര്‍ഷികക്ലബ് ചുമതലയുള്ള അധ്യാപകന്‍ അബ്ദുള്‍ നാസര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ നേതൃത്വത്തില്‍ ഓരോ വീട്ടിലും കൃഷി എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മധൂര്‍ കൃഷി ഓഫീസര്‍ ശ്രീമതി അനിത മേനോന്‍ ഇതിനു മുന്നോടിയായി കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസ്സ് നല്‍കിയിരുന്നു.

വിത്തുപാക്കറ്റുകളും കാര്‍ഷിക പത്രവുമായി 2 ബി യിലെ കുട്ടികള്‍

           കാര്‍ഷിക ക്ലബ്ബ് ഉദ്ഘാടനം
സ്കൂള്‍ കാര്‍ഷിക ക്ലബ് പ്രിന്‍സിപ്പാള്‍ ഡോ പി വി കൃഷ്ണകുമാര്‍ സ്കൂള്‍ മുറ്റത്ത് കോവല്‍ തൈകള്‍ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.  ക്ലബ് കണ്‍വീനര്‍ അബ്ദുള്‍ നാസര്‍ അധ്യാപകരായ അനില്‍കുമാര്‍ വി പി അനസ് യു കെ, അണിമ സി, പ്രമീള കാര്‍ഷിക ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


 പ്രിന്‍സിപ്പാള്‍ ഡോ.പി.വി.കൃഷ്ണകുമാര്‍ കോവല്‍ തൈകള്‍ നടുന്നു.

No comments:

Post a Comment