ഫ്ലാഷ് ന്യൂസ്

പഞ്ചാമൃതം അവധിക്കാല ക്യാമ്പ് ഏപ്രില്‍ അഞ്ച് മുതല്‍ ഒമ്പതുവരെ ........

Monday 22 July 2013

ചാന്ദ്രദിനാഘോഷത്തിനു തുടക്കമായി

ലാബ് സ്കൂളിലെ ചാന്ദ്രദിനാഘോഷത്തിന് ഉജ്ജ്വലമായ തുടക്കം. ജൂലൈ 22 നു സംഘടിപ്പിച്ച പ്രദര്‍ശനം പ്രിന്‍സിപ്പല്‍ സി ​എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചാന്ദ്രയാത്രയുടെ വിശദാംശങ്ങള്‍ അടങ്ങിയ പാനലുകള്‍ പ്രദര്‍ശനത്തിനു മാറ്റുകൂട്ടി.
ഡോ. പി വി പുരുഷോത്തമന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഡയറ്റ് ലക്ചറര്‍ പി പി വേണുഗോപാലന്‍, ടീച്ചര്‍ എജുക്കേറ്റര്‍ ശശിധര, അധ്യാപകരായ സന്തോഷ് സക്കറിയ, അനസ്, ശ്രീകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സയന്‍സ് ക്ലബ് സെക്രട്ടരി ആയിഷത്ത് സഖിയ സ്വാഗതവും ലാവണ്യ നന്ദിയും പറഞ്ഞു. 
സയന്‍സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം ഒരുക്കിയത്.  അധ്യാപികമാരായ റീത്ത, നയന എന്നിവര്‍ കുട്ടികള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
തുടര്‍ന്ന് കുട്ടികള്‍ പ്രദര്‍ശനം കാണുകയും വിശദമായ കുറിപ്പുകള്‍ തയ്യാറാക്കുകയും ചെയ്തു. ഉച്ചയ്ക്കുശേഷം നടന്ന സ്ലൈഡ് ക്ലാസിന് അധ്യാപകനായ ശ്രീകുമാര്‍ നേതൃത്വം നല്‍കി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലേഖനമത്സരം തുടങ്ങിയ പരിപാടികളും അരങ്ങേറും.

Monday 1 July 2013

പഠനോപകരണങ്ങള്‍ കൈമാറി

ലാബ് സ്കൂളില്‍ പുതുതായി ആരംഭിച്ച നഴ്സറി സ്കൂളിലേക്ക് സംഭാവനയായി കിട്ടിയ പഠനോപകരണങ്ങള്‍ കൈമാറി. 2013 ജൂലായ് 1 ന് നഴ്സറി സ്കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് വാര്‍ഡ് മെമ്പര്‍ ശ്രീമതി സിന്ധു പഠനോപകരണങ്ങള്‍ കുട്ടികള്‍ക്ക് കൈമാറി. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് മുഹമ്മദ് മായിപ്പാടി അധ്യക്ഷനായിരുന്നു. ലാബ് സ്കൂള്‍ അധ്യാപകന്‍ ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍, പി ടി എ പ്രസിഡന്റ്, ഡയറ്റിലെയും ലാബ് സ്കൂളിലെയും സ്റ്റാഫംഗങ്ങള്‍ തുടങ്ങിയവരാണ് ആവശ്യമായ പഠനോപകരണങ്ങള്‍ സംഭാവന ചെയ്തത്.



Friday 28 June 2013

ബാലസഭ ഉദ്ഘാടനം ചെയ്തു

ലാബ് സ്കൂളിലെ ഈ വര്‍ഷത്തെ ബാലസഭയുടെ ഉദ്ഘാടനം 28.06.13  ന്  GBLPS ഉജാര്‍ ഉള്‍വാര്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ഹേമലത സി എച്ച് നിര്‍വഹിച്ചു. നാല് ബി. യിലെ അമൃത എം അധ്യക്ഷത വഹിച്ചു. നഫീസത്ത് ഫസ്ന ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഐശ്വര്യ സ്വാഗതവും അബ്ദുള്ള മുര്‍ഷിദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Thursday 20 June 2013

വായനാവാരത്തിനു തുടക്കമായി

കാസര്‍ഗോഡ് ലാബ് സ്കൂളിലെ വായനാവാരാചരണത്തിന് വിപുലമായ പുസ്തകപ്രദര്‍ശനത്തോടെ തുടക്കമായി. രാവിലെ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ സീനിയര്‍ ലക്ചറര്‍ എ. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. ഡോ. പി വി പുരുഷോത്തമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടിക്കാലത്തെ തന്റെ വായനാനുഭവങ്ങള്‍ കൊച്ചുകൂട്ടുകാരുമായി അദ്ദേഹം പങ്കുവെച്ചു. ഈ വര്‍ഷം വായനയുടെ വര്‍ഷമാക്കി മാറ്റാന്‍ ശ്രമിക്കുമെന്ന് കുട്ടികള്‍ പ്രതിജഞയെടുത്തു.

തുടര്‍ന്ന് സന്തോഷ് സക്കറിയ, അനസ് മാസ്റ്റര്‍, രുക്മിണിട്ടീച്ചര്‍, തന്‍ഷീറ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വായനാവാരത്തില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് അനില്‍ മാസ്റ്റര്‍ വിശദീകരിച്ചു. രാമ മാസ്റ്റര്‍ സ്വാഗതവും ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.