ഫ്ലാഷ് ന്യൂസ്

പഞ്ചാമൃതം അവധിക്കാല ക്യാമ്പ് ഏപ്രില്‍ അഞ്ച് മുതല്‍ ഒമ്പതുവരെ ........

Sunday 16 November 2014

              രക്ഷാകര്‍തൃ സമ്മേളനം

ശിശുദിനാഘോഷത്തിന്റെ ഭാഗമായി രക്ഷാകര്‍തൃ സമ്മേളനം സംഘടിപ്പിച്ചു. മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി ഷൈലജ ഉദ്ഘാടനം ചെയതു. പ്രിന്‍സിപ്പാള്‍ ഡോ. പി വി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എ എസ് എന്‍ പ്രസാദ് നന്ദി പറഞ്ഞു. എ ശ്രീകുമാര്‍ രക്ഷാകര്‍ത്താക്കള്‍ക്ക് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.



  അധ്യക്ഷത   പ്രിന്‍സിപ്പാള്‍ ഡോ. പി വി കൃഷ്ണകുമാര്‍



ഉദ്ഘാടനം    മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി ഷൈലജ


കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് എ ശ്രീകുമാര്‍




 നന്ദി    സ്റ്റാഫ് സെക്രട്ടറി എ എസ് എന്‍ പ്രസാദ്
         ശിശുദിനം ആഘോഷിച്ചു

ശിശുദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം നടത്തി


Saturday 15 November 2014

         ദേശീയ പക്ഷി നിരീക്ഷണ ദിനം
 ലോകപ്രശസ്ത പക്ഷി നിരീക്ഷകന്‍ സാലിം അലിയുടെ ജന്മദിനത്തില്‍ നവംബര്‍ 12 ന്  ആചരിക്കുന്ന ദേശീയ പക്ഷി നിരീക്ഷണ ദിനത്തിന്റെ പ്രാധാന്യം സ്കൂള്‍ അസംബ്ലിയില്‍ ഇക്കോ ക്ലബ് കണ്‍വീനര്‍ വി പി അനില്‍കുമാര്‍ വിശദീകരിച്ചു. സകൂള്‍ പരിസരത്ത് ധാരാളമായി വിരുന്നെത്തുന്ന പക്ഷികളെ സഹായിക്കാനായി മണ്‍ പാത്രങ്ങളില്‍ കുടിവെള്ളം ശേഖരിച്ചുവെക്കാന്‍ ഇക്കോ ക്ലബ് തീരുമാനിച്ചു. ഇതിനായി 7 എ ക്ലാസ്സിലെ മന്‍വിത്ത് സ്വന്തമായി കളിമണ്‍കപ്പുകള്‍ നിര്‍മ്മിച്ച് ഇക്കോക്ലബ്ബിനു കൈമാറി.

 മന്‍വിത്ത് സ്വന്തമായി നിര്‍മ്മിച്ച കളിമണ്‍കപ്പുകള്‍ ഇക്കോക്ലബ്ബിനു കൈമാറുന്നു
ശാസ്ത്ര പ്രവൃത്തിപരിചയമേളയില്‍ പങ്കെടുത്തു

SGKHS കുഡ് ലുവില്‍ നടന്ന സബ്ജില്ലാ സ്കൂള്‍ ശാസ്ത്ര പ്രവൃത്തിപരിചയമേളയില്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.പ്രവൃത്തിപരിചയമേളയില്‍ യു പി വിഭാഗത്തില്‍ 1711 ഉം  എല്‍ പി വിഭാഗത്തില്‍ 1131 ഉം പോയിന്റോടെ സബ്ജില്ലയില്‍ പതിനാലാം സ്ഥാനം ഇരു വിഭാഗത്തിലും അടയാളപ്പെടുത്തി.

                    മേളയില്‍ നിന്നുള്ള ദൃശ്യങ്ങള്‍








Sunday 9 November 2014

പ്രവൃത്തിപരിചയമേള തയ്യാറെടുപ്പ്

നവംബര്‍ 10,11 തീയ്യതികളില്‍ എസ് ജി കെ എച്ച് എസ് കൂഡ് ലുവില്‍ നടക്കുന്ന സബ്ജില്ലാ ശാസ്ത്ര പ്രവൃത്തിപരിചയ മേളകള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടരുന്നു








Saturday 1 November 2014

         പുത്തരി ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര കുടുബകൃഷിവര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടേയും അവരുടെ കുടുംബങ്ങളുടേയും കൂട്ടായ്മയിലൂടെ കാര്‍ഷിക വിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്ന സമഗ്ര കാര്‍ഷികപദ്ധതി 'പുത്തരി' ബഹു.കേരളാ കൃഷിവകുപ്പുമന്ത്രി ശ്രീ.കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ പി ടി എ, മധൂര്‍ ഗ്രാമപ്പഞ്ചായത്ത്, കൃഷിഭവന്‍, ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വിവിധ ക്ലബ്ബുകള്‍ എന്നിവയുടെ സഹകരണത്തോടെ ഡയറ്റ് കാര്‍ഷികക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് 'പുത്തരി' നടപ്പിലാക്കുന്നത്.
ബഹു.കാസറഗോഡ് എം എല്‍ എ ശ്രീ എന്‍ എ നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. കുടുംബങ്ങള്‍ക്കുള്ള ഫലവൃക്ഷത്തൈ വിതരണം ബഹു.കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി അഡ്വ.മുംതാസ് ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫലവൃക്ഷത്തൈ വിതരണം ബഹു.മധൂര്‍ ഗ്രാമപ്പഞ്ചായത്തു പ്രസിഡണ്ട് ശ്രീ എ മാധവമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ബഹു.മധൂര്‍ ഗ്രാമപ്പഞ്ചായത്തുവൈസ് പ്രസിഡണ്ട് ശ്രീമതി സുജ്ഞാനി ഷാന്‍ഭോഗ് ,ബഹു.മധൂര്‍ കൃഷി ഓഫീസര്‍ ശ്രീമതി അനിത കെ മേനോന്‍, ബഹു.പി ടി എ പ്രസിഡണ്ട് ശ്രീ കെ എന്‍ ഗിരീഷ്, ബഹു.മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി ശൈലജ എന്നിവര്‍ ആശംസാ പ്രഭാഷണം നടത്തി.
 കൃഷിവകുപ്പുമന്ത്രി ശ്രീ.കെ.പി.മോഹനന്‍ കൃഷിയിടം സന്ദര്‍ശിച്ച് പച്ചക്കറി തൈകള്‍ നട്ടു. സ്കൂളില്‍ തയ്യാറാക്കിയ കാര്‍ഷിക ചിത്രപ്രദര്‍ശനവും ചരിത്ര മ്യൂസിയവും മന്ത്രി സന്ദര്‍ശിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 700 ടിഷ്യൂ കള്‍ച്ചര്‍ വാഴത്തൈകളും  ചരിത്ര മ്യൂസിയം സംരക്ഷിക്കാനുള്ള സാമ്പത്തിക സഹായവും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഡയറ്റ് പ്രിന്സിപ്പാള്‍ ഡോ. പി വി കൃഷ്ണകുമാര്‍ സ്വാഗതവും ബഹു.വാര്‍ഡു മെമ്പര്‍ ശ്രീമതിസിന്ധു മനോരാജ് നന്ദിയും നേര്‍ന്നു.

 ബഹു. മന്ത്രിയെ പ്രിന്‍സിപ്പാള്‍ ഡോ. പി വി കൃഷ്ണകുമാര്‍ സ്വീകരിക്കുന്നു

ബഹു. എം എല്‍ എ ശ്രീ എന്‍ എ നെല്ലിക്കുന്നിനെ കാര്‍ഷിക ക്ലബ് കണ്‍വീനര്‍ ശ്രീ അബ്ദുള്‍ നാസര്‍ സ്വീകരിക്കുന്നു

  
സ്വാഗതം  പ്രിന്‍സിപ്പാള്‍ ഡോ. പി വി കൃഷ്ണകുമാര്‍

                         സദസ്സ്


അധ്യക്ഷ പ്രഭാഷണം  ബഹു. കാസറഗോഡ് എം എല്‍ എ ശ്രീ എന്‍ എ നെല്ലിക്കുന്ന്


ഉദ്ഘാടനം ബഹു.കേരളാ കൃഷിവകുപ്പുമന്ത്രി ശ്രീ.കെ.പി.മോഹനന്‍  


ബഹു.കേരളാ കൃഷിവകുപ്പുമന്ത്രി ശ്രീ.കെ.പി.മോഹനന്‍ പച്ചക്കറി നടുന്നു


ബഹു.കേരളാ കൃഷിവകുപ്പുമന്ത്രി ശ്രീ.കെ.പി.മോഹനന്‍ ചരിത്ര മ്യൂസിയം സന്ദര്‍ശിച്ചപ്പോള്‍

              ചരിത്ര മ്യൂസിയത്തിനു മുന്നില്‍

               പത്രവാര്‍ത്തകള്‍










                  കൂടുതല്‍ ചിത്രങ്ങള്‍


Tuesday 21 October 2014

                സ്കൂള്‍ കായികമേള

പഞ്ചായത്തു മെമ്പര്‍ ശ്രീമതി സിന്ധു മനോരാജ് സ്കൂള്‍ കായികമേള ഉദ്ഘാടനം ചെയ്തു. ഡയറ്റ് ലക്ചറര്‍ പ്രിന്‍സിപ്പല്‍ ചാര്‍ജ് ശ്രീ വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. എസ് എസ് ജി അംഗങ്ങളായ ശ്രീ രാഘവന്‍ മാസ്റ്റര്‍ ശ്രീ രാഘവ ചെട്ടിയാര്‍ എന്നിവര്‍ ആശംസാ പ്രഭാഷണം നടത്തി. എ ശ്രീകുമാര്‍ സ്വാഗതവും അബ്ദുള്‍ നാസര്‍ നന്ദിയും പറഞ്ഞു.സ്കൂള്‍ ലീഡര്‍ ഇന്ദുലേഖ അസംബ്ലി ലീഡു ചെയ്തു.


                    കായികമേളയുടെ വിവിധ ദൃശ്യങ്ങള്‍


         സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം ചെയ്തു

പഞ്ചായത്തു മെമ്പര്‍ ശ്രീമതി സിന്ധുമനോരാജ് സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് ലക്ചറര്‍ വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. എസ് എസ് ജി അംഗങ്ങളായ ശ്രീ രാഘവന്‍മാസ്റ്റര്‍ ശ്രീ രാഘവ ചെട്ടിയാര്‍ എന്നിവര്‍ ആശംസക്ള്‍ അര്‍പ്പിച്ചു സംസാരിച്ചു. എ ശ്രീകുമാര്‍ സ്വാഗതവും ബ്ലോഗ് വിശദീകരണവും നടത്തി. സ്റ്റാഫ് സെക്രട്ടറി പ്രസാദ് എ എസ് എന്‍ നന്ദി പ്രകാശിപ്പിച്ചു.

പഞ്ചായത്തു മെമ്പര്‍ ശ്രീമതി സിന്ധുമനോരാജ് സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം ചെയ്യുന്നു.എസ് എസ് ജി അംഗങ്ങളായ ശ്രീ രാഘവന്‍മാസ്റ്റര്‍, ശ്രീ രാഘവ ചെട്ടിയാര്‍, ഡയറ്റ് ലക്ചറര്‍ ശ്രീ വിനോദ്കുമാര്‍,എ ശ്രീകുമാര്‍ എന്നിവര്‍ സമീപം.

                         ബ്ലോഗ് ഉദ്ഘാടന ദൃശ്യങ്ങള്‍

Friday 17 October 2014

           മാര്‍ച്ച് പാസ്റ്റ് പരിശീലനം

സകൂള്‍ കായികമേളക്കു മുന്നോടിയായി മുഴുവന്‍ കുട്ടികള്‍ക്കും മൈതാനത്ത് മാര്‍ച്ച് പാസ്റ്റ് പരിശീലനം നല്‍കി. ഓരോ ഹൗസിലെയും കുട്ടികള്‍ അവരവരുടെ ഹൗസിന്റെ പതാകയുമേന്തി പരിശീലനത്തിന് അണിനിരന്നു.ലാബ് സ്കൂള്‍ അധ്യാപകന്‍ അനസ് യു കെ പരിശീലനത്തിനു നേതൃത്വം നല്‍കി.


Tuesday 14 October 2014

           സ്വാതന്ത്ര്യ സമര ക്വിസ്

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വാര്‍ഡു മെമ്പര്‍ ശ്രീമതി സിന്ധു മനോരാജ് വിതരണം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ പി വി പുരുഷോത്തമന്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. മായിപ്പാടി ശിവാജി ക്ലബ് സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തു

വിജയികള്‍
എല്‍ പി വിഭാഗം
ഒന്നാം സ്ഥാനം : ദീക്ഷിത് 3ബി,രണ്ടാം സ്ഥാനം :സ്നേഹ 4ബി, മൂന്നാം സ്ഥാനം : ഹസീം 3 ബി

യു പി വിഭാഗം
ഒന്നാം സ്ഥാനം : ഇന്ദുലേഖ എം എസ് 7 ബി , രണ്ടാം സ്ഥാനം : അഫീഫ 6 ബി,മൂന്നാം സ്ഥാനം :ഗോപിക 6 ബി



             ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂള്‍ തല മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മാനവും സ്കൂള്‍ അസംബ്ലിയില്‍ ലാബ് സ്കൂള്‍ അധ്യാപകന്‍ അബ്ദുള്‍ നാസര്‍ വിതരണം ചെയ്തു
എല്‍ പി വിഭാഗം
ഒന്നാം സ്ഥാനം : മുഹമ്മദ് അനസ് 4 ബി
രണ്ടാം സ്ഥാനം : സ്നേഹ എം എസ് 4 ബി
യുപി വിഭാഗം
ഒന്നാം സ്ഥാനം : ഇന്ദുലേഖ എം എസ് 7 ബി
രണ്ടാം സ്ഥാനം : അഭിനവ് യു എം 7 ബി

   

Wednesday 8 October 2014

            ലോക ബഹിരാകാശ വാരം

ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബ് അംഗങ്ങല്‍ മംഗള്‍യാന്‍ മാതൃക നിര്‍മ്മിച്ചു. രൂപകല്‍പ്പന വിക്ഷേപണം നിയന്ത്രണം ഗവേഷണം തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ അസംബ്ലിയില്‍ വിവരിച്ചു.സയന്‍സ് ക്ലബ് കണ്‍വീനര്‍ അശ്വതി ടീച്ചര്‍ നേതൃത്വം നല്‍കി.


സയന്‍സ് ക്ലബ്ബ് അംഗങ്ങല്‍ മംഗള്‍യാന്‍ മാതൃകയുമായി സ്കൂള്‍ അസംബ്ലിയില്‍

Friday 3 October 2014

            ഗാന്ധിജയന്തി ആഘോഷിച്ചു

രാഷ്ട്രപിതാവിന്റെ 144ാമത് ജന്മദിനം സേവന ദിനമായി ആഘോഷിച്ചു. 9.30 ന് അസംബ്ലിയില്‍ പ്രിന്‍സിപ്പാള്‍ ഡോ. പി. വി. കൃഷ്ണകുമാര്‍ ഗാന്ധി സ്മൃതിസന്ദേശം നല്‍കി. തുടര്‍ന്ന് സ്കൂളും പരിസരവും ശുചിയാക്കി. നാട്ടുകാരും രക്ഷിതാക്കളും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.ഡയറ്റ് അധ്യാപകരും ലാബ്സ്കൂള്‍ അധ്യാപകരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.