ഫ്ലാഷ് ന്യൂസ്

പഞ്ചാമൃതം അവധിക്കാല ക്യാമ്പ് ഏപ്രില്‍ അഞ്ച് മുതല്‍ ഒമ്പതുവരെ ........

DAY CELEBRATION

     
          ശിശുദിനം ആഘോഷിച്ചു

ശിശുദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം നടത്തി



 ദേശീയ പക്ഷി നിരീക്ഷണ ദിനം
 ലോകപ്രശസ്ത പക്ഷി നിരീക്ഷകന്‍ സാലിം അലിയുടെ ജന്മദിനത്തില്‍ നവംബര്‍ 12 ന്  ആചരിക്കുന്ന ദേശീയ പക്ഷി നിരീക്ഷണ ദിനത്തിന്റെ പ്രാധാന്യം സ്കൂള്‍ അസംബ്ലിയില്‍ ഇക്കോ ക്ലബ് കണ്‍വീനര്‍ വി പി അനില്‍കുമാര്‍ വിശദീകരിച്ചു. സകൂള്‍ പരിസരത്ത് ധാരാളമായി വിരുന്നെത്തുന്ന പക്ഷികളെ സഹായിക്കാനായി മണ്‍ പാത്രങ്ങളില്‍ കുടിവെള്ളം ശേഖരിച്ചുവെക്കാന്‍ ഇക്കോ ക്ലബ് തീരുമാനിച്ചു. ഇതിനായി 7 എ ക്ലാസ്സിലെ മന്‍വിത്ത് സ്വന്തമായി കളിമണ്‍കപ്പുകള്‍ നിര്‍മ്മിച്ച് ഇക്കോക്ലബ്ബിനു കൈമാറി.

 മന്‍വിത്ത് സ്വന്തമായി നിര്‍മ്മിച്ച കളിമണ്‍കപ്പുകള്‍ ഇക്കോക്ലബ്ബിനു കൈമാറുന്നു

       ലോക ബഹിരാകാശ വാരം
ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബ് അംഗങ്ങല്‍ മംഗള്‍യാന്‍ മാതൃക നിര്‍മ്മിച്ചു. രൂപകല്‍പ്പന വിക്ഷേപണം നിയന്ത്രണം ഗവേഷണം തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ അസംബ്ലിയില്‍ വിവരിച്ചു.സയന്‍സ് ക്ലബ് കണ്‍വീനര്‍ അശ്വതി ടീച്ചര്‍ നേതൃത്വം നല്‍കി.


സയന്‍സ് ക്ലബ്ബ് അംഗങ്ങല്‍ മംഗള്‍യാന്‍ മാതൃകയുമായി സ്കൂള്‍ അസംബ്ലിയില്‍

         ഗാന്ധിജയന്തി ആഘോഷിച്ചു
രാഷ്ട്രപിതാവിന്റെ 144ാമത് ജന്മദിനം സേവന ദിനമായി ആഘോഷിച്ചു. 9.30 ന് അസംബ്ലിയില്‍ പ്രിന്‍സിപ്പാള്‍ ഡോ. പി. വി. കൃഷ്ണകുമാര്‍ ഗാന്ധി സ്മൃതിസന്ദേശം നല്‍കി. തുടര്‍ന്ന് സ്കൂളും പരിസരവും ശുചിയാക്കി. നാട്ടുകാരും രക്ഷിതാക്കളും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.ഡയറ്റ് അധ്യാപകരും ലാബ്സ്കൂള്‍അധ്യാപകരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.  

                   
                    ഓണാഘോഷം
വ്യത്യസ്തങ്ങളായ നിരവധി പരിപാടികള്‍ കോര്‍ത്തിണക്കിയതിനാല്‍ ഈ വര്‍ഷത്തെ ഓണാഘോഷം വര്‍ണ്ണാഭമായി. എല്ലാ ക്ലാസ്സിലും കുട്ടികള്‍ പൂക്കളങ്ങള്‍ തീര്‍ത്തു. മായിപ്പാടിയില്‍ കിട്ടുന്ന നാടന്‍ പൂക്കള്‍ മാത്രമാണ് പൂക്കളങ്ങള്‍ക്കായി ഉപയോഗിച്ചത്. പൂക്കളങ്ങള്‍ തീര്‍ത്തവര്‍ക്കെല്ലാം സമ്മാനങ്ങളും നല്‍കി.  കസേര കളി, മിഠായി പെറുക്കല്‍, കളത്തില്‍ കയറല്‍ തുടങ്ങിയ മത്സരങ്ങളുമുണ്ടായിരുന്നു ആവേശം പകരാന്‍.പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അമ്മമാരാണ് സമ്മാന വിതരണം നടത്തിയത്. അധ്യാപക വിദ്യാര്‍ത്ഥികളും സ്കൂള്‍ കുട്ടികളും ചേര്‍ന്നൊരുക്കിയ മനുഷ്യപ്പൂക്കളം ഒരു പുത്തന്‍ കാഴ്ചാനുഭവമായി. ഉച്ചക്ക് പി.ടി.എ പ്രസിഡണ്ട് ശ്രീ കെ എന്‍ ഗിരീഷിന്റെ നേതൃത്വത്തില്‍ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസ്സദ്യ.ഉച്ചക്കുശേഷം അധ്യാപക ദിനത്തിന്റെ ഭാഗമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുട്ടികളുമായുള്ള സംവാദവും സന്ദേശവും.



മനുഷ്യപ്പൂക്കളം
നഷ്ടമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്കൃതിയുടെ ഈടുവയ്പുകള്‍ പ്രതീകവത്കരിച്ചുകൊണ്ട് ഓണാഘോഷത്തിന്റെ ഭാഗമായി അധ്യാപക വിദ്യാര്‍ത്ഥികളും സ്കൂള്‍കുട്ടികളും ചേര്‍ന്നൊരുക്കിയ മനുഷ്യപ്പൂക്കളം സംസ്കൃതിക്കുള്ള നമോവാകമായി. കാര്‍ഷിക വിളകളും ഉപകരണങ്ങളും സമ്പന്നമായ സംസ്കാരത്തിന്റെ അടയാളങ്ങളും മനുഷ്യ ശില്‍പ്പത്തില്‍ കോര്‍ത്തിണക്കപ്പെട്ടു. പ്രശസ്ത ശില്‍പിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീ സുരേന്ദ്രന്‍ കൂക്കാനമാണ് മനുഷ്യ ശില്‍പം സംവിധാനം ചെയ്തത്. പ്രിന്‍സിപ്പാള്‍ ഡോ. പി വി. കൃഷ്ണകുമാര്‍, സീനിയര്‍ ലക്ചറര്‍ ശ്രീ ടി. സുരേഷ്, ടീച്ചര്‍ എഡുക്കേറ്റര്‍ ശ്രീ കൃഷ്ണ കാറന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.






No comments:

Post a Comment