അല്പം വിദ്യാലയ ചരിത്രം
1920 കളില്‍ ശ്രീ ആരൂര്‍ ലക്ഷ്മീ നാരായണ റാവുവിന്റെ നേതൃത്വത്തിലാണ് മായിപ്പാടിയില്‍ ഒരെഴുത്തുപള്ളിക്കൂടം തുടങ്ങുന്നത്. മായിപ്പാടി കൊട്ടാരത്തില്‍ അനുവദിച്ച സ്ഥലത്ത് നിലത്തെഴുത്തു ശാലയായിട്ടായിരുന്നു തുടക്കം. കന്നട മാധ്യമത്തില്‍ മാത്രമായിരുന്നു അന്നത്തെ പഠനം. അക്കാലത്ത് ഈ പ്രദേശം മുഴുവന്‍ കര്‍ണ്ണാടക സംസ്ഥാനത്തെ സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു.
1948 ല്‍ ശ്രീ കെ രാമകൃഷ്ണ ഷെട്ടിയുടെ മുന്‍കൈയ്യില്‍ മൂഡബദ്രിയിലുണ്ടായിരുന്ന ബേസിക് ട്രെയിനിംഗ് സ്കൂള്‍ മധൂരിനടുത്ത് ഷിറിബാഗിലുവില്‍ മാറ്റി സ്ഥാപിച്ചു. ശ്രീ റാവു ബഹദൂര്‍ ഹെഗ്ഡെയാണ് ഷിറിബാഗിലുവില്‍നിന്ന് ബേസിക് ട്രെയിനിംഗ് സ്കൂള്‍ മായിപ്പാടിയിലേക്ക് മാറ്റുന്നതിനായി പരിശ്രമിച്ചത്. സ്ഥാപനം തുടങ്ങുന്നതിനായി മായിപ്പാടി കെട്ടാരം പതിനഞ്ചേക്കര്‍ സ്ഥലം സംഭാവന ചെയ്യുകയും ചെയ്തു.
ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി പ്രകാരമായിരുന്നു അന്നത്തെ അധ്യാപക പരിശീലനവും സ്കൂള്‍ വിദ്യാഭ്യാസവും. കൃഷിയും നൂല്‍നൂല്‍പ്പും നെയ്ത്തുമായിരുന്നു പ്രധാന പാഠ്യവിഷയങ്ങള്‍. ഫര്‍ണിച്ചറുകളും കെട്ടിടങ്ങളും പാഠ്യപദ്ധതിക്കു യോജിച്ചവിധത്തിലായിരുന്നു നിര്‍മ്മിച്ചിരുന്നത്. ഇന്നുകാണുന്ന തനതു ശൈലിയിലുള്ള കെട്ടിടങ്ങള്‍ 1950 കളില്‍ നിര്‍മ്മിച്ചവയാണ്.
കേരളപ്പിറവിയോടെ വിദ്യാലയം കേരളസംസ്ഥാനത്തിന്റെ ഭാഗമായി. 1960 കളിലാണ് മലയാള വിഭാഗം ആരംഭിക്കുന്നത്. 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇന്ത്യയിലെമ്പാടും ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചു. 1989 ല്‍ കേരളത്തില്‍ മൂന്നു ജില്ലയില്‍ ഡയറ്റുകള്‍ ആരംഭിച്ചു. അതിലൊന്ന് മായിപ്പാടിയിലായിരുന്നു. അതോടെ ബേസിക് ട്രെയിനിംഗ് സ്കൂള്‍ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (DIET) ആയി മാറി. കൂടെയുള്ള വിദ്യാലയം ഡയറ്റ് ലാബ് സ്കൂള്‍ എന്നറിയപ്പെടാനും തുടങ്ങി. 1995 ല്‍ പുതിയ ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുകയും 2006 ല്‍ ഉദ്ഘാടനം നടത്തി വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫിനുമായി തുറന്നു കൊടുക്കുകയും ചെയ്തു.

ലാബ് സ്കൂള്‍ |
ഓഫീസ് |
ഹോസ്റ്റല്‍ |
No comments:
Post a Comment