ഫ്ലാഷ് ന്യൂസ്

പഞ്ചാമൃതം അവധിക്കാല ക്യാമ്പ് ഏപ്രില്‍ അഞ്ച് മുതല്‍ ഒമ്പതുവരെ ........

Thursday, 7 April 2016


വേനല്‍ചൂടില്‍ കളിമധുരവുമായി പഞ്ചാമൃതം


മായിപ്പാടി : അവധിയുടെ വേനല്‍മുറ്റത്ത് കലയുടേയും സംസ്കാരത്തിന്റേയും ചാറ്റല്‍മഴ നനയാന്‍ ഡയറ്റ് മായിപ്പാടി അഞ്ച് ദിവസങ്ങളിലായി ഒരുക്കുന്ന കുഞ്ഞുങ്ങളുടെ അവധിക്കാല കളിക്കൂട്ടം 'പഞ്ചാമൃതം' എഴുത്ത്, സിനിമ, നാടകം, ഇംഗ്ലീഷ് പഠനം, ചിത്രകല എന്നീ മേഖലകളിലുള്ള സംവാദങ്ങളും നേര്‍ക്കാഴ്ചകളുമാകുന്നു. ഏപ്രില്‍ അഞ്ചു മുതല്‍ ഒമ്പതുവരെ നടത്തപ്പെടുന്ന ക്യാമ്പില്‍ ഒന്നാംദിവസം 'നടനം' എന്നപേരില്‍ അണിയറയിലും അരങ്ങിലും ശരീരത്തെ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഉള്ളടക്കങ്ങളിലേക്കുള്ള നാടക യാത്രയാണ്. 'കാഴ്'ച എന്ന് പേരിട്ടിട്ടുള്ള രണ്ടാം ദിവസം കുട്ടികളുടെ സിനിമാ കാഴ്ചകളുടേയും പ്രശസ്തരുടെ ക്യാമറായാത്രകളുടേയും പഠനവും ചര്‍ച്ചയുമാണ്. മൂന്നാം ദിവസമായ 'അക്ഷര'ത്തില്‍ പ്രമുഖരായ എഴുത്തുകാരേയും അവരുടെ കൃതികളേയും പരിചയപ്പെയുത്തുന്നതിനോടൊപ്പം ആ പാതയിലൂടെ മുന്നേറാന്‍ കുട്ടികളെ വഴികാട്ടുകയും ചെയ്യുന്നു. ഇംഗ്ലീഷ് ഭാഷയുടെ ഭാവനാലോകത്തേക്ക് പൂമ്പാറ്റകളെപ്പോലെ പറന്നെത്തുന്ന ക്രിയാത്മകനാടക പരിശീലനമാണ് 'പാഠം' എന്ന് പേരിട്ടിരിക്കുന്ന നാലാം ദിവസത്തിലുള്ളത്. 'വര' എന്ന അവസാന ദിവസം ചിത്രകലയിലെ മഹാരഥന്‍മാരെ പരിചയപ്പെടുത്തുന്നതിനോടൊപ്പം സ്വന്തം ക്യാന്‍വാസില്‍ ആകാശവും കടലും പുഞ്ചിരിയും പൂവും വിടരുന്നതെങ്ങനെയെന്ന അന്വേഷണമാണ് ഒരുക്കിയിട്ടുള്ളത്. ഓരോ ദിവസവും വിവിധ മേഖലകളിലെ പരിചയസമ്പന്നരാണ് ക്യാമ്പിലെത്തുന്നത്.

'പഞ്ചാമൃതം' അവധിക്കാല ക്യാമ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍ ബി ശേഖര്‍ ഉദ്ഘാടനം ചെയ്തു.ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി വി കൃഷ്ണകുമാര്‍ അധ്യക്ഷനായി, കാസറഗോഡ് ബി പി ഒ ശ്രീ. മുഹമ്മദ് സാലി, സ്കൂള്‍ വികസന സമിതി ചെയര്‍മാന്‍ ശ്രീ അവിന്‍ എസ്.വി, മുഹമ്മദ് മായിപ്പാടി, പ്രസാദ് എ. എസ്. എന്‍ എന്നിവര്‍ സംസാരിച്ചു. സന്തോഷ് സക്കറിയ സ്വാഗതവും എ. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

'പഞ്ചാമൃതം' കുട്ടികള്‍ക്കുള്ള അവധിക്കാല മധുരമാകുന്നതോടൊപ്പം അടുത്ത അധ്യയന വര്‍ഷത്തെ അക്കാദമിക പ്രവര്‍ത്തനങ്ങളെ ക്യാമ്പിലെ വിവിധ പ്രവര്‍ത്തനങ്ങളുമായി കൂട്ടിയിണക്കി വരും വര്‍ഷത്തെ വിദ്യാലയ മികവാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപകരും നാട്ടുകാരും.


ഉദ്ഘാടനം : ശ്രീ. കെ.ടി ശേഖര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ആശംസ : ശ്രീ. മുഹമ്മദ് സാലി, ബി പി ഒ കാസര്‍ഗോ‍ഡ്

ആശംസ : ശ്രീ. അവിന്‍ എസ് വി, ചെയര്‍മാന്‍ എസ് എം സി

ആശംസ : ശ്രീ. മുഹമ്മദ് മായിപ്പാടി, പി ടി എ കമ്മിറ്റി

ക്യാമ്പ് ഭക്ഷണം

നാടക ക്യാമ്പില്‍ നിന്ന് ശ്രീ ഹാരിസ് നടക്കാവിനൊപ്പം






സിനിമാക്കാഴ്ചകളിലേക്ക്, എ ശ്രീകുമാറിനൊപ്പം


Screened films

1. 5 Rupees – S U Arunkumar (Short film)
2. What is that – Constantin Pilavious (Short film)
3. Chicken Ala Carte – Ferdinand Dimadura (Short film)
4. Sunshinee in the rain (Dreams) – Akira Kurazoa (Short film)
5. Spring (Spring, Summer, Fall, Winter... and Spring) - Kim Ki-duk (Short film)
6. For the birds - Ralph Eggleston (Short film- Animation)
7.Neighbours – Norman McLaren (Short film- Animation)
8. Race aginst time – Madhu Janardhanan (Documentary)
9. Malli – Santosh Sivan (Feature Film)
10. One Man Band - Osnat Shurer (Short film- Animation)


എഴുത്തിന്റെ ലോകത്തേക്ക് ശ്രീ പ്രകാശന്‍ കരിവെള്ളൂര്‍, ഹരീഷ് പന്തക്കല്‍




Wednesday, 25 November 2015

       പി ടി എ വാര്‍ഷിക ജനറല്‍ബോഡി

2015-16 വര്‍ഷത്തെ പി ടി എ വാര്‍ഷിക ജനറല്‍ബോഡി  നവംബര്‍ 24 ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പ്രിന്‍സിപ്പാള്‍ ഡോ.പി വി കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ശ്രീ ഗിരീഷ് കെ എന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡു മെമ്പര്‍ ശ്രീ അവിന്‍ എസ് വി യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ വാര്‍ഡു മെമ്പര്‍ ശ്രീമതി സിന്ധു മനോരാജ്, മദര്‍ പി ടി എ  പ്രസിഡണ്ട് ശ്രീമതി ഷൈലജ, പി ടി എ എക്സിക്യുട്ടീവ് ശ്രീ മുഹമ്മദ് മായിപ്പാടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡു വിതരണവും വാര്‍ഡു മെമ്പര്‍ ശ്രീ അവിന്‍ എസ് വിനിര്‍വ്വഹിച്ചു.എ ശ്രീകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും പ്രിന്‍സിപ്പാള്‍ ഡോ.പി വി കൃഷ്ണകുമാര്‍ വരവുചെലവു കണക്കും അവതരിപ്പിച്ചു. പി ടി എ, എം പി ടി എ കമ്മറ്റിയെയും യോഗം തെരഞ്ഞെടുത്തു. ശ്രീ ഗിരീഷ് കെ എന്‍ പി ടി എ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ശ്രീമതി സിന്ധു മനോരാജ് എം പി ടി എ  പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രസാദ് എ എസ് എന്‍ നന്ദി പ്രകാശിപ്പിച്ചു.







Sunday, 16 November 2014

              രക്ഷാകര്‍തൃ സമ്മേളനം

ശിശുദിനാഘോഷത്തിന്റെ ഭാഗമായി രക്ഷാകര്‍തൃ സമ്മേളനം സംഘടിപ്പിച്ചു. മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി ഷൈലജ ഉദ്ഘാടനം ചെയതു. പ്രിന്‍സിപ്പാള്‍ ഡോ. പി വി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എ എസ് എന്‍ പ്രസാദ് നന്ദി പറഞ്ഞു. എ ശ്രീകുമാര്‍ രക്ഷാകര്‍ത്താക്കള്‍ക്ക് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.



  അധ്യക്ഷത   പ്രിന്‍സിപ്പാള്‍ ഡോ. പി വി കൃഷ്ണകുമാര്‍



ഉദ്ഘാടനം    മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി ഷൈലജ


കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് എ ശ്രീകുമാര്‍




 നന്ദി    സ്റ്റാഫ് സെക്രട്ടറി എ എസ് എന്‍ പ്രസാദ്
         ശിശുദിനം ആഘോഷിച്ചു

ശിശുദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം നടത്തി


Saturday, 15 November 2014

         ദേശീയ പക്ഷി നിരീക്ഷണ ദിനം
 ലോകപ്രശസ്ത പക്ഷി നിരീക്ഷകന്‍ സാലിം അലിയുടെ ജന്മദിനത്തില്‍ നവംബര്‍ 12 ന്  ആചരിക്കുന്ന ദേശീയ പക്ഷി നിരീക്ഷണ ദിനത്തിന്റെ പ്രാധാന്യം സ്കൂള്‍ അസംബ്ലിയില്‍ ഇക്കോ ക്ലബ് കണ്‍വീനര്‍ വി പി അനില്‍കുമാര്‍ വിശദീകരിച്ചു. സകൂള്‍ പരിസരത്ത് ധാരാളമായി വിരുന്നെത്തുന്ന പക്ഷികളെ സഹായിക്കാനായി മണ്‍ പാത്രങ്ങളില്‍ കുടിവെള്ളം ശേഖരിച്ചുവെക്കാന്‍ ഇക്കോ ക്ലബ് തീരുമാനിച്ചു. ഇതിനായി 7 എ ക്ലാസ്സിലെ മന്‍വിത്ത് സ്വന്തമായി കളിമണ്‍കപ്പുകള്‍ നിര്‍മ്മിച്ച് ഇക്കോക്ലബ്ബിനു കൈമാറി.

 മന്‍വിത്ത് സ്വന്തമായി നിര്‍മ്മിച്ച കളിമണ്‍കപ്പുകള്‍ ഇക്കോക്ലബ്ബിനു കൈമാറുന്നു
ശാസ്ത്ര പ്രവൃത്തിപരിചയമേളയില്‍ പങ്കെടുത്തു

SGKHS കുഡ് ലുവില്‍ നടന്ന സബ്ജില്ലാ സ്കൂള്‍ ശാസ്ത്ര പ്രവൃത്തിപരിചയമേളയില്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.പ്രവൃത്തിപരിചയമേളയില്‍ യു പി വിഭാഗത്തില്‍ 1711 ഉം  എല്‍ പി വിഭാഗത്തില്‍ 1131 ഉം പോയിന്റോടെ സബ്ജില്ലയില്‍ പതിനാലാം സ്ഥാനം ഇരു വിഭാഗത്തിലും അടയാളപ്പെടുത്തി.

                    മേളയില്‍ നിന്നുള്ള ദൃശ്യങ്ങള്‍








Sunday, 9 November 2014

പ്രവൃത്തിപരിചയമേള തയ്യാറെടുപ്പ്

നവംബര്‍ 10,11 തീയ്യതികളില്‍ എസ് ജി കെ എച്ച് എസ് കൂഡ് ലുവില്‍ നടക്കുന്ന സബ്ജില്ലാ ശാസ്ത്ര പ്രവൃത്തിപരിചയ മേളകള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടരുന്നു