ഫ്ലാഷ് ന്യൂസ്

പഞ്ചാമൃതം അവധിക്കാല ക്യാമ്പ് ഏപ്രില്‍ അഞ്ച് മുതല്‍ ഒമ്പതുവരെ ........

Wednesday, 1 October 2014

   വന്യജീവി വാരാഘോഷം ചിത്രരചനാമത്സരം

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സെപ്തംബര്‍ 30 ന് വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്,പെയിന്റിംഗ് മത്സരങ്ങള്‍ നടത്തി. ഒന്നും രണ്ടും സ്ഥാനക്കാരെ വനം,വന്യ ജീവി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ 1 ന് കാസറഗോഡ്, വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളേജില്‍ വച്ചു നടത്തിയ ജില്ലാതല ചിത്രരചനാ മത്സരത്തില്‍ പങ്കെടുപ്പിച്ചു. അധ്യാപകരായ അനസ് യു കെ, സന്തോഷ് സക്കറിയ, പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.


വിജയികളായവര്‍:- പെയിന്റിംഗ് വാട്ടര്‍കളര്‍ എല്‍ പി :
1. ഹര്‍ഷകുമാര്‍ എം IV A
പെയിന്റിംഗ് വാട്ടര്‍കളര്‍ യു പി : 1. സുജിത്ത് സി എച്ച്  V A;
2. തേജസ് എം വി  VII B
പെന്‍സില്‍ഡ്രോയിംഗ് എല്‍ പി : 1. ഭരത് രാജ് ഷെട്ടി IV A,
2. വിഷ്ണുവിനോദ്  II B
പെന്‍സില്‍ഡ്രോയിംഗ്  യു പി : 1. ശരത് ആര്‍ VII B,
2. അഭിനവ് യു എ VII B




Thursday, 25 September 2014

         പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു

മധൂര്‍ കൃഷിഭവനും സ്കൂള്‍ കാര്‍ഷികക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബകൃഷി വര്‍ഷാചരണത്തിന്റെ ഭാഗമായി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പച്ചക്കറി വിത്തുപാക്കറ്റുകള്‍ വിതരണം ചെയ്തു. മധൂര്‍ കൃഷിഭവനാണ് ആവശ്യമായ വിത്തുപാക്കറ്റുകള്‍ ലഭ്യമാക്കിയത്. അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ATMA) കാസറഗോഡ് പ്രസിദ്ധീകരിച്ച വിജ്ഞാനപ്രദമായ കാര്‍ഷിക പത്രികയും കുട്ടികള്‍ക്ക് വിതരണം ചെയ്തു. കാര്‍ഷികക്ലബ് ചുമതലയുള്ള അധ്യാപകന്‍ അബ്ദുള്‍ നാസര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ നേതൃത്വത്തില്‍ ഓരോ വീട്ടിലും കൃഷി എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മധൂര്‍ കൃഷി ഓഫീസര്‍ ശ്രീമതി അനിത മേനോന്‍ ഇതിനു മുന്നോടിയായി കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസ്സ് നല്‍കിയിരുന്നു.

വിത്തുപാക്കറ്റുകളും കാര്‍ഷിക പത്രവുമായി 2 ബി യിലെ കുട്ടികള്‍

           കാര്‍ഷിക ക്ലബ്ബ് ഉദ്ഘാടനം
സ്കൂള്‍ കാര്‍ഷിക ക്ലബ് പ്രിന്‍സിപ്പാള്‍ ഡോ പി വി കൃഷ്ണകുമാര്‍ സ്കൂള്‍ മുറ്റത്ത് കോവല്‍ തൈകള്‍ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.  ക്ലബ് കണ്‍വീനര്‍ അബ്ദുള്‍ നാസര്‍ അധ്യാപകരായ അനില്‍കുമാര്‍ വി പി അനസ് യു കെ, അണിമ സി, പ്രമീള കാര്‍ഷിക ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


 പ്രിന്‍സിപ്പാള്‍ ഡോ.പി.വി.കൃഷ്ണകുമാര്‍ കോവല്‍ തൈകള്‍ നടുന്നു.

Sunday, 21 September 2014

         പി ടി എ വാര്‍ഷിക ജനറല്‍ബോഡി
പി ടി എ വാര്‍ഷിക ജനറല്‍ബോഡി യോഗം സെപ്തംബര്‍ 19 ന് 3 മണിക്ക് ഡയറ്റ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പ്രിന്‍സിപ്പാള്‍ ഡോ പി വി കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. പി ടി എപ്രസിഡണ്ട് ശ്രീ കെ എന്‍ ഗിരീഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡു മെമ്പര്‍ ശ്രീമതി സിന്ധു മനോരാജ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാളിനുവേണ്ടി ഹെഡ്മാസ്റ്റര്‍ ചാര്‍ജുള്ള ലാബ് സ്കൂള്‍ അധ്യാപകന്‍ എ ശ്രീകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഡയറ്റ് സീനിയര്‍ ലക്ചറര്‍ ടി സുരേഷ് വരവുചെലവുകണക്കും ഉച്ചഭക്ഷണ പരിപാടിയുടെ വരവു ചെലവുകണക്ക് ചാര്‍ജ് വഹിക്കുന്ന അധ്യാപകന്‍ എ എസ് എന്‍ പ്രസാദും ഭാവി പ്രവര്‍ത്തന പരിപാടികള്‍ ഡയറ്റ് ലക്ചറര്‍ എം വി ഗംഗാധരനും  അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടും ഭാവിപരിപാടികളും വരവുചെലവു കണക്കുകളും യോഗം ചര്‍ച്ചചെയ്ത് അംഗീകരിച്ചു.
പുതിയ പി ടി എ , മദര്‍ പി ടി എ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. പി ടി എ പ്രസിഡണ്ടായി ശ്രീ കെ എന്‍ ഗിരീഷ് , മദര്‍ പി ടി എ പ്രസിഡണ്ടായി ശ്രീമതി ഷൈലജ എന്നിവരെ യോഗം വീണ്ടും തെരഞ്ഞെടുത്തു.
സ്റ്റാഫ് സെക്രട്ടറി എ എസ് എന്‍ പ്രസാദ് നന്ദി പ്രകാശിപ്പിച്ചു.



       സ്വാഗതം : പ്രിന്‍സിപ്പാള്‍ ഡോ പി വി കൃഷ്ണകുമാര്‍


          അധ്യക്ഷത : പി ടി എപ്രസിഡണ്ട് ശ്രീ കെ എന്‍ ഗിരീഷ്

         ഉദ്ഘാടനം : വാര്‍ഡു മെമ്പര്‍ ശ്രീമതി സിന്ധു മനോരാജ്

 ഭാവി പ്രവര്‍ത്തന പരിപാടികള്‍ : ഡയറ്റ് ലക്ചറര്‍ എം വി ഗംഗാധരന്‍

Friday, 5 September 2014

                     മനുഷ്യപ്പൂക്കളം
നഷ്ടമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്കൃതിയുടെ ഈടുവയ്പുകള്‍ പ്രതീകവത്കരിച്ചുകൊണ്ട് ഓണാഘോഷത്തിന്റെ ഭാഗമായി അധ്യാപക വിദ്യാര്‍ത്ഥികളും സ്കൂള്‍കുട്ടികളും ചേര്‍ന്നൊരുക്കിയ മനുഷ്യപ്പൂക്കളം സംസ്കൃതിക്കുള്ള നമോവാകമായി. കാര്‍ഷിക വിളകളും ഉപകരണങ്ങളും സമ്പന്നമായ സംസ്കാരത്തിന്റെ അടയാളങ്ങളും മനുഷ്യ ശില്‍പ്പത്തില്‍ കോര്‍ത്തിണക്കപ്പെട്ടു. പ്രശസ്ത ശില്‍പിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീ സുരേന്ദ്രന്‍ കൂക്കാനമാണ് മനുഷ്യ ശില്‍പം സംവിധാനം ചെയ്തത്. പ്രിന്‍സിപ്പാള്‍ ഡോ. പി വി. കൃഷ്ണകുമാര്‍, സീനിയര്‍ ലക്ചറര്‍ ശ്രീ ടി. സുരേഷ്, ടീച്ചര്‍ എഡുക്കേറ്റര്‍ ശ്രീ കൃഷ്ണ കാറന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



                           ഓണാഘോഷം
വ്യത്യസ്തങ്ങളായ നിരവധി പരിപാടികള്‍ കോര്‍ത്തിണക്കിയതിനാല്‍ ഈ വര്‍ഷത്തെ ഓണാഘോഷം വര്‍ണ്ണാഭമായി. എല്ലാ ക്ലാസ്സിലും കുട്ടികള്‍ പൂക്കളങ്ങള്‍ തീര്‍ത്തു. മായിപ്പാടിയില്‍ കിട്ടുന്ന നാടന്‍ പൂക്കള്‍ മാത്രമാണ് പൂക്കളങ്ങള്‍ക്കായി ഉപയോഗിച്ചത്. പൂക്കളങ്ങള്‍ തീര്‍ത്തവര്‍ക്കെല്ലാം സമ്മാനങ്ങളും നല്‍കി.  കസേര കളി, മിഠായി പെറുക്കല്‍, കളത്തില്‍ കയറല്‍ തുടങ്ങിയ മത്സരങ്ങളുമുണ്ടായിരുന്നു ആവേശം പകരാന്‍. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അമ്മമാരാണ് സമ്മാന വിതരണം നടത്തിയത്.  അധ്യാപക വിദ്യാര്‍ത്ഥികളും സ്കൂള്‍ കുട്ടികളും ചേര്‍ന്നൊരുക്കിയ മനുഷ്യപ്പൂക്കളം ഒരു പുത്തന്‍ കാഴ്ചാനുഭവമായി. ഉച്ചക്ക് പി.ടി.എ പ്രസിഡണ്ട് ശ്രീ കെ എന്‍ ഗിരീഷിന്റെ നേതൃത്വത്തില്‍ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസ്സദ്യ.ഉച്ചക്കുശേഷം അധ്യാപക ദിനത്തിന്റെ ഭാഗമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുട്ടികളുമായുള്ള സംവാദവും സന്ദേശവും.




Thursday, 28 August 2014

                  അല്പം വിദ്യാലയ ചരിത്രം
 1920 കളില്‍ ശ്രീ ആരൂര്‍ ലക്ഷ്മീ നാരായണ റാവുവിന്റെ നേതൃത്വത്തിലാണ് മായിപ്പാടിയില്‍ ഒരെഴുത്തുപള്ളിക്കൂടം തുടങ്ങുന്നത്. മായിപ്പാടി കൊട്ടാരത്തില്‍ അനുവദിച്ച സ്ഥലത്ത് നിലത്തെഴുത്തു ശാലയായിട്ടായിരുന്നു തുടക്കം. കന്നട മാധ്യമത്തില്‍ മാത്രമായിരുന്നു അന്നത്തെ പഠനം. അക്കാലത്ത് ഈ പ്രദേശം മുഴുവന്‍ കര്‍ണ്ണാടക സംസ്ഥാനത്തെ സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു.

1948 ല്‍ ശ്രീ കെ രാമകൃഷ്ണ ഷെട്ടിയുടെ മുന്‍കൈയ്യില്‍ മൂഡബദ്രിയിലുണ്ടായിരുന്ന ബേസിക് ട്രെയിനിംഗ് സ്കൂള്‍ മധൂരിനടുത്ത് ഷിറിബാഗിലുവില്‍ മാറ്റി സ്ഥാപിച്ചു. ശ്രീ റാവു ബഹദൂര്‍ ഹെഗ്ഡെയാണ് ഷിറിബാഗിലുവില്‍നിന്ന് ബേസിക് ട്രെയിനിംഗ് സ്കൂള്‍ മായിപ്പാടിയിലേക്ക് മാറ്റുന്നതിനായി പരിശ്രമിച്ചത്. സ്ഥാപനം തുടങ്ങുന്നതിനായി മായിപ്പാടി കെട്ടാരം പതിനഞ്ചേക്കര്‍ സ്ഥലം സംഭാവന ചെയ്യുകയും ചെയ്തു.

ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി പ്രകാരമായിരുന്നു അന്നത്തെ അധ്യാപക പരിശീലനവും സ്കൂള്‍ വിദ്യാഭ്യാസവും. കൃഷിയും നൂല്‍നൂല്‍പ്പും നെയ്ത്തുമായിരുന്നു പ്രധാന പാഠ്യവിഷയങ്ങള്‍. ഫര്‍ണിച്ചറുകളും കെട്ടിടങ്ങളും പാഠ്യപദ്ധതിക്കു യോജിച്ചവിധത്തിലായിരുന്നു നിര്‍മ്മിച്ചിരുന്നത്. ഇന്നുകാണുന്ന തനതു ശൈലിയിലുള്ള കെട്ടിടങ്ങള്‍ 1950 കളില്‍ നിര്‍മ്മിച്ചവയാണ്.

കേരളപ്പിറവിയോടെ വിദ്യാലയം കേരളസംസ്ഥാനത്തിന്റെ ഭാഗമായി.  1960 കളിലാണ് മലയാള വിഭാഗം ആരംഭിക്കുന്നത്. 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇന്ത്യയിലെമ്പാടും ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചു. 1989 ല്‍ കേരളത്തില്‍  മൂന്നു ജില്ലയില്‍ ഡയറ്റുകള്‍ ആരംഭിച്ചു. അതിലൊന്ന്  മായിപ്പാടിയിലായിരുന്നു. അതോടെ ബേസിക് ട്രെയിനിംഗ് സ്കൂള്‍ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (DIET) ആയി മാറി. കൂടെയുള്ള വിദ്യാലയം ഡയറ്റ് ലാബ് സ്കൂള്‍ എന്നറിയപ്പെടാനും തുടങ്ങി. 1995 ല്‍ പുതിയ ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുകയും 2006 ല്‍ ഉദ്ഘാടനം നടത്തി വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫിനുമായി തുറന്നു കൊടുക്കുകയും ചെയ്തു.

ലാബ് സ്കൂള്‍

ഓഫീസ്

ഹോസ്റ്റല്‍


Tuesday, 26 August 2014

പ്രതിമാസ ക്ലാസ്സ് പി ടി എ തുടങ്ങി

കുട്ടികളുടെ പഠനനേട്ടങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഓരോമാസവും നടത്തുന്ന ക്ലാസ്സ് പി ടി എ യോഗങ്ങള്‍ക്ക് തുടക്കമായി. പ്രതിമാസ മൂല്യനിര്‍ണ്ണയ അവലോകനം, പോര്‍ട്ടഫോളിയോ വിശകലനം, പഠനത്തെളിവുകളുടേയും ഉല്‍പന്നങ്ങളുടേയും പ്രദര്‍ശനം, കുട്ടികളുടെ സര്‍ഗ്ഗാത്മക പ്രകടനങ്ങള്‍ രക്ഷിതാക്കളുമായുള്ള വിശദമായ ചര്‍ച്ചയും അഭിപ്രായ ശേഖണവും തുടങ്ങിയവയായിരുന്നു യോഗത്തിന്റെ ഉള്ളടക്കം. ഓരോ ക്ലാസ്സിലെയും തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്റെ നേതൃത്വത്തിലായിരുന്നു യോഗ നടപടികള്‍. ഡയറ്റ് ലക്ചറര്‍ എം വി ഗംഗാധന്‍ ഓരോ ക്ലാസ്സിലും എത്തി രക്ഷിതാക്കളുമായി സംവദിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളിലെ ക്ലാസ്സ് പി ടി എ രക്ഷിതാക്കളുടെ സജീവമായ ഇടപെടല്‍ കൊണ്ട് ശ്രദ്ധേയമായി.