ഫ്ലാഷ് ന്യൂസ്

പഞ്ചാമൃതം അവധിക്കാല ക്യാമ്പ് ഏപ്രില്‍ അഞ്ച് മുതല്‍ ഒമ്പതുവരെ ........

CHILDRENS' CORNER

      പ്രവൃത്തിപരിചയമേള തയ്യാറെടുപ്പ്

നവംബര്‍ 10,11 തീയ്യതികളില്‍ എസ് ജി കെ എച്ച് എസ് കൂഡ് ലുവില്‍ നടക്കുന്ന സബ്ജില്ലാ ശാസ്ത്ര പ്രവൃത്തിപരിചയ മേളകള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടരുന്നു     







തളിരുകള്‍

തനിക്കു ചുറ്റുമുള്ള ലോകത്തോട്  പ്രതികരിക്കാന്‍ ഓരോ കുട്ടിക്കും  അവളുടേതായ / അവന്റേതായ  രീതികളുണ്ട്. അനുയോജ്യമായ അവസരവും പ്രോത്സാഹനവും ലഭിക്കുമ്പോള്‍ അത് മനോഹരമായ സര്‍ഗ്ഗസൃഷ്ടികളായി മാറുന്നു. മലയാള മനോരമ ദിനപ്പത്രത്തിന്റെ കുട്ടി മെട്രോയില്‍ പ്രസിദ്ധീകരിച്ച ചില രചനകള്‍...







            യുറീക്കാ വിജ്ഞാനോത്സവം
പഞ്ചായത്തുതല യുറീക്കാ വിജ്ഞാനോത്സവത്തില്‍ പങ്കെടുത്ത അഭിനവ് യു എം 7 ബി മേഖലാതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

   അഭിനവ് യു എം അസംബ്ലിയില്‍ സമ്മാനം ഏറ്റുവാങ്ങുന്നു

              സ്വാതന്ത്ര്യ സമര ക്വിസ്

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വാര്‍ഡു മെമ്പര്‍ ശ്രീമതി സിന്ധു മനോരാജ് വിതരണം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ പി വി പുരുഷോത്തമന്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. മായിപ്പാടി ശിവാജി ക്ലബ് സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തു

വിജയികള്‍
എല്‍ പി വിഭാഗം
ഒന്നാം സ്ഥാനം : ദീക്ഷിത് 3ബി,രണ്ടാം സ്ഥാനം :സ്നേഹ 4ബി, മൂന്നാം സ്ഥാനം : ഹസീം 3 ബി
യു പി വിഭാഗം
ഒന്നാം സ്ഥാനം : ഇന്ദുലേഖ എം എസ് 7 ബി , രണ്ടാം സ്ഥാനം : അഫീഫ 6 ബി,മൂന്നാം സ്ഥാനം :ഗോപിക 6 ബി


ലോക ബഹിരാകാശ വാരം : ഒക്ടോബര്‍ 4 - 10

ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി മംഗള്‍യാന്‍ മാതൃകയുമായി ഇന്ദുലേഖയും സംഘവും സ്കൂള്‍ അസംബ്ലിയില്‍

                പിറന്നാള്‍ പുസ്തകം
ഇനി മുതല്‍ പിറന്നാളിനു മിഠായികള്‍ വിതരണം ചെയ്ത് സ്കൂളിലെ മണ്ണും കുട്ടികളുടെ വയറും കേടാക്കേണ്ടതില്ല ! പകരം അക്ഷരങ്ങളുടെ മധുരം നുണഞ്ഞ് ഭാവനയുടെ ആകാശത്തേക്കു പറക്കാം. പിറന്നാളിന് ഓരോ കുട്ടിയും സ്കൂള്‍ ലൈബ്രറിയിലേക്ക് ഒരു ഓര്‍മ്മപ്പുസ്തകം സംഭാവന ചെയ്യുന്നു.അസംബ്ലിയില്‍ വച്ച് പുസ്തകം സ്കൂളിനു കൈമാറുന്നു. സ്കൂള്‍ അസംബ്ലിയില്‍ എല്ലാവരുടേയും പിറന്നാള്‍ ആശംസകള്‍ ഒന്നിച്ചു ലഭിക്കുകയും ചെയ്യും.  അങ്ങനെ സ്കൂള്‍ ലൈബ്രറി പിറന്നാള്‍ പുസ്തകങ്ങള്‍കൊണ്ട് സമ്പന്നമാകുകയാണ് !

കുട്ടികള്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് പിറന്നാളിന് പുസ്തകം സംഭാവന ചെയ്യുന്നു.

     ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂള്‍ തല മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മാനവും സ്കൂള്‍ അസംബ്ലിയില്‍ ലാബ് സ്കൂള്‍ അധ്യാപകന്‍ അബ്ദുള്‍ നാസര്‍ വിതരണം ചെയ്തു
എല്‍ പി വിഭാഗം
ഒന്നാം സ്ഥാനം : മുഹമ്മദ് അനസ് 4 ബി
രണ്ടാം സ്ഥാനം : സ്നേഹ എം എസ് 4 ബി
യുപി വിഭാഗം
ഒന്നാം സ്ഥാനം : ഇന്ദുലേഖ എം എസ് 7 ബി
രണ്ടാം സ്ഥാനം : അഭിനവ് യു എം 7 ബി

No comments:

Post a Comment