ഫ്ലാഷ് ന്യൂസ്

പഞ്ചാമൃതം അവധിക്കാല ക്യാമ്പ് ഏപ്രില്‍ അഞ്ച് മുതല്‍ ഒമ്പതുവരെ ........

Tuesday 21 October 2014

                സ്കൂള്‍ കായികമേള

പഞ്ചായത്തു മെമ്പര്‍ ശ്രീമതി സിന്ധു മനോരാജ് സ്കൂള്‍ കായികമേള ഉദ്ഘാടനം ചെയ്തു. ഡയറ്റ് ലക്ചറര്‍ പ്രിന്‍സിപ്പല്‍ ചാര്‍ജ് ശ്രീ വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. എസ് എസ് ജി അംഗങ്ങളായ ശ്രീ രാഘവന്‍ മാസ്റ്റര്‍ ശ്രീ രാഘവ ചെട്ടിയാര്‍ എന്നിവര്‍ ആശംസാ പ്രഭാഷണം നടത്തി. എ ശ്രീകുമാര്‍ സ്വാഗതവും അബ്ദുള്‍ നാസര്‍ നന്ദിയും പറഞ്ഞു.സ്കൂള്‍ ലീഡര്‍ ഇന്ദുലേഖ അസംബ്ലി ലീഡു ചെയ്തു.


                    കായികമേളയുടെ വിവിധ ദൃശ്യങ്ങള്‍


         സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം ചെയ്തു

പഞ്ചായത്തു മെമ്പര്‍ ശ്രീമതി സിന്ധുമനോരാജ് സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് ലക്ചറര്‍ വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. എസ് എസ് ജി അംഗങ്ങളായ ശ്രീ രാഘവന്‍മാസ്റ്റര്‍ ശ്രീ രാഘവ ചെട്ടിയാര്‍ എന്നിവര്‍ ആശംസക്ള്‍ അര്‍പ്പിച്ചു സംസാരിച്ചു. എ ശ്രീകുമാര്‍ സ്വാഗതവും ബ്ലോഗ് വിശദീകരണവും നടത്തി. സ്റ്റാഫ് സെക്രട്ടറി പ്രസാദ് എ എസ് എന്‍ നന്ദി പ്രകാശിപ്പിച്ചു.

പഞ്ചായത്തു മെമ്പര്‍ ശ്രീമതി സിന്ധുമനോരാജ് സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം ചെയ്യുന്നു.എസ് എസ് ജി അംഗങ്ങളായ ശ്രീ രാഘവന്‍മാസ്റ്റര്‍, ശ്രീ രാഘവ ചെട്ടിയാര്‍, ഡയറ്റ് ലക്ചറര്‍ ശ്രീ വിനോദ്കുമാര്‍,എ ശ്രീകുമാര്‍ എന്നിവര്‍ സമീപം.

                         ബ്ലോഗ് ഉദ്ഘാടന ദൃശ്യങ്ങള്‍

Friday 17 October 2014

           മാര്‍ച്ച് പാസ്റ്റ് പരിശീലനം

സകൂള്‍ കായികമേളക്കു മുന്നോടിയായി മുഴുവന്‍ കുട്ടികള്‍ക്കും മൈതാനത്ത് മാര്‍ച്ച് പാസ്റ്റ് പരിശീലനം നല്‍കി. ഓരോ ഹൗസിലെയും കുട്ടികള്‍ അവരവരുടെ ഹൗസിന്റെ പതാകയുമേന്തി പരിശീലനത്തിന് അണിനിരന്നു.ലാബ് സ്കൂള്‍ അധ്യാപകന്‍ അനസ് യു കെ പരിശീലനത്തിനു നേതൃത്വം നല്‍കി.


Tuesday 14 October 2014

           സ്വാതന്ത്ര്യ സമര ക്വിസ്

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വാര്‍ഡു മെമ്പര്‍ ശ്രീമതി സിന്ധു മനോരാജ് വിതരണം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ പി വി പുരുഷോത്തമന്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. മായിപ്പാടി ശിവാജി ക്ലബ് സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തു

വിജയികള്‍
എല്‍ പി വിഭാഗം
ഒന്നാം സ്ഥാനം : ദീക്ഷിത് 3ബി,രണ്ടാം സ്ഥാനം :സ്നേഹ 4ബി, മൂന്നാം സ്ഥാനം : ഹസീം 3 ബി

യു പി വിഭാഗം
ഒന്നാം സ്ഥാനം : ഇന്ദുലേഖ എം എസ് 7 ബി , രണ്ടാം സ്ഥാനം : അഫീഫ 6 ബി,മൂന്നാം സ്ഥാനം :ഗോപിക 6 ബി



             ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂള്‍ തല മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മാനവും സ്കൂള്‍ അസംബ്ലിയില്‍ ലാബ് സ്കൂള്‍ അധ്യാപകന്‍ അബ്ദുള്‍ നാസര്‍ വിതരണം ചെയ്തു
എല്‍ പി വിഭാഗം
ഒന്നാം സ്ഥാനം : മുഹമ്മദ് അനസ് 4 ബി
രണ്ടാം സ്ഥാനം : സ്നേഹ എം എസ് 4 ബി
യുപി വിഭാഗം
ഒന്നാം സ്ഥാനം : ഇന്ദുലേഖ എം എസ് 7 ബി
രണ്ടാം സ്ഥാനം : അഭിനവ് യു എം 7 ബി

   

Wednesday 8 October 2014

            ലോക ബഹിരാകാശ വാരം

ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബ് അംഗങ്ങല്‍ മംഗള്‍യാന്‍ മാതൃക നിര്‍മ്മിച്ചു. രൂപകല്‍പ്പന വിക്ഷേപണം നിയന്ത്രണം ഗവേഷണം തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ അസംബ്ലിയില്‍ വിവരിച്ചു.സയന്‍സ് ക്ലബ് കണ്‍വീനര്‍ അശ്വതി ടീച്ചര്‍ നേതൃത്വം നല്‍കി.


സയന്‍സ് ക്ലബ്ബ് അംഗങ്ങല്‍ മംഗള്‍യാന്‍ മാതൃകയുമായി സ്കൂള്‍ അസംബ്ലിയില്‍

Friday 3 October 2014

            ഗാന്ധിജയന്തി ആഘോഷിച്ചു

രാഷ്ട്രപിതാവിന്റെ 144ാമത് ജന്മദിനം സേവന ദിനമായി ആഘോഷിച്ചു. 9.30 ന് അസംബ്ലിയില്‍ പ്രിന്‍സിപ്പാള്‍ ഡോ. പി. വി. കൃഷ്ണകുമാര്‍ ഗാന്ധി സ്മൃതിസന്ദേശം നല്‍കി. തുടര്‍ന്ന് സ്കൂളും പരിസരവും ശുചിയാക്കി. നാട്ടുകാരും രക്ഷിതാക്കളും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.ഡയറ്റ് അധ്യാപകരും ലാബ്സ്കൂള്‍ അധ്യാപകരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.





Wednesday 1 October 2014

   വന്യജീവി വാരാഘോഷം ചിത്രരചനാമത്സരം

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സെപ്തംബര്‍ 30 ന് വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്,പെയിന്റിംഗ് മത്സരങ്ങള്‍ നടത്തി. ഒന്നും രണ്ടും സ്ഥാനക്കാരെ വനം,വന്യ ജീവി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ 1 ന് കാസറഗോഡ്, വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളേജില്‍ വച്ചു നടത്തിയ ജില്ലാതല ചിത്രരചനാ മത്സരത്തില്‍ പങ്കെടുപ്പിച്ചു. അധ്യാപകരായ അനസ് യു കെ, സന്തോഷ് സക്കറിയ, പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.


വിജയികളായവര്‍:- പെയിന്റിംഗ് വാട്ടര്‍കളര്‍ എല്‍ പി :
1. ഹര്‍ഷകുമാര്‍ എം IV A
പെയിന്റിംഗ് വാട്ടര്‍കളര്‍ യു പി : 1. സുജിത്ത് സി എച്ച്  V A;
2. തേജസ് എം വി  VII B
പെന്‍സില്‍ഡ്രോയിംഗ് എല്‍ പി : 1. ഭരത് രാജ് ഷെട്ടി IV A,
2. വിഷ്ണുവിനോദ്  II B
പെന്‍സില്‍ഡ്രോയിംഗ്  യു പി : 1. ശരത് ആര്‍ VII B,
2. അഭിനവ് യു എ VII B